കുറിപ്പുകൾ

20241207

ജനാന്ദോളന സമന്വയ സമിതി

 1980കളിൽ ദേശീയ തലത്തിൽ സംഘടിയ്ക്കപ്പെട്ട ജനകീയ പ്രസ്ഥാനങ്ങളുടെ സോഷ്യലിസ്റ്റ് സഖ്യമായിരുന്നു ജന് ആന്ദോളന് സമന്വയ സമിതി (ജ.സ.സ).. 1995 വരെ നിലനിന്നു. കിഷൻ പട്ടനായക് ആയിരുന്നു ജനാന്ദോളന സമന്വയ സമിതിയുടെ ദേശീയ കോഓർഡിനേറ്റർ.


സമതാ സംഘടന് (Samata Sangathan), 1974-ലെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്ന ഛാത്ര യുവസംഘർഷ വാഹിനി, ഉത്തര ‍ബംഗ്‌ തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്‌), കേരളത്തിലെ സമത വിദ്യാർത്ഥി സംഘടന, ദലിത് സംഘർഷ സമിതി (കർണാടക) തുടങ്ങിയവയുൾപ്പെടെയുള്ള നിരവധി സംഘടനകൾ ജനാന്ദോളന സമന്വയ സമിതിയിലെ (ജ.സ.സ.) അംഗസംഘടനകളായിരുന്നു.


ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് -എൻ എ പി എം) രൂപവൽക്കരണത്തിൽ ജ.സ.സ.യ്ക്ക് വലിയ പങ്കുണ്ടായിരുന്നു. 1993-ൽ രൂപം കൊണ്ട മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ്‌ ഫ്രണ്ടും അംബേഡ്കരുടെ അനുയായികളുടെ സംഘടനകളും ഉൾപ്പെടെ നിരവധി സംഘടനകളെ കൂട്ടിക്കൊണ്ട് ജ.സ.സയിലെ അംഗസംഘടനകൾ ലയിച്ച് 1995 ജനുവരി 1-ന് സമാജവാദി ജനപരിഷത്ത് ആയി മാറി. ദലിത് സംഘർഷ സമിതി (കർണാടക) അതിൽ പങ്കാളിയായില്ല.

ശീർഷകങ്ങൾ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ