1980കളിൽ ദേശീയ തലത്തിൽ സംഘടിയ്ക്കപ്പെട്ട ജനകീയ പ്രസ്ഥാനങ്ങളുടെ സോഷ്യലിസ്റ്റ് സഖ്യമായിരുന്നു ജന്‍ ആന്ദോളന് സമന്വയ സമിതി (ജ.സ.സ).. 1995 വരെ നിലനിന്നു. കിഷൻ പട്ടനായക് ആയിരുന്നു ജനാന്ദോളന സമന്വയ സമിതിയുടെ ദേശീയ കോഓർഡിനേറ്റർ.
സമതാ സംഘടന് (Samata Sangathan), 1974-ലെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്ന ഛാത്ര യുവസംഘർഷ വാഹിനി, ഉത്തര ബംഗ് തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്), കേരളത്തിലെ സമത വിദ്യാർത്ഥി സംഘടന, ദലിത് സംഘർഷ സമിതി (കർണാടക) തുടങ്ങിയവയുൾപ്പെടെയുള്ള നിരവധി സംഘടനകൾ ജനാന്ദോളന സമന്വയ സമിതിയിലെ (ജ.സ.സ.) അംഗസംഘടനകളായിരുന്നു.
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് -എൻ എ പി എം) രൂപവൽക്കരണത്തിൽ ജ.സ.സ.യ്ക്ക് വലിയ പങ്കുണ്ടായിരുന്നു. 1993-ൽ രൂപം കൊണ്ട മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ് ഫ്രണ്ടും അംബേഡ്കരുടെ അനുയായികളുടെ സംഘടനകളും ഉൾപ്പെടെ നിരവധി സംഘടനകളെ കൂട്ടിക്കൊണ്ട് ജ.സ.സയിലെ അംഗസംഘടനകൾ ലയിച്ച് 1995 ജനുവരി 1-ന് സമാജവാദി ജനപരിഷത്ത് ആയി മാറി. ദലിത് സംഘർഷ സമിതി (കർണാടക) അതിൽ പങ്കാളിയായില്ല.