കുറിപ്പുകൾ

20110120

News Links

Voice of America (VOA) https://www.voanews.com/ 

search India https://www.voanews.com/

Thomson Reuters http://www.reuters.com/

AFP http://www.afp.com/en/news

Associated Press News (AP NEWS) https://apnews.com/

Associated Press https://www.ap.org/en/

TASS, Russian news agency https://tass.com/

yahoo http://malayalam.yahoo.com/

Middle East Monitor https://www.middleeastmonitor.com/ 

INDEPENDENT https://www.independent.co.uk/asia


The Italian Institute for International Political Studies (ISPI) https://www.ispionline.it/en

ASIA

 Asian News International (ANI) https://www.aninews.in/ 

The EurAsian Times https://eurasiantimes.com/

INDIA

Press Information Bureau https://pib.gov.in/Allrel.aspx

Hindustan Times http://www.hindustantimes.com/

Free Press Journal http://www.freepressjournal.in/

DNA India http://www.dnaindia.com/



PAKISTAN

Associated Press of Pakistan https://www.app.com.pk/

UAE

എമിറേറ്റ്സ് ന്യൂസ് ഏജൻസി https://www.wam.ae/ml

IRAN

Tehran times https://www.tehrantimes.com/

Mehr News Agency https://en.mehrnews.com/

Islamic Republic News Agency (IRNA) https://www.irna.ir/

Islamic Republic News Agency (IRNA)English https://en.irna.ir/

IRNA News Agency (@IrnaEnglish) / Twitter https://twitter.com/IrnaEnglish

Iran Watch https://www.iranwatch.org/

Fars News Agency https://www.farsnews.ir/en/

Iran Press https://iranpress.com/

Iranpress News Agency https://www.instagram.com/iranpressnewsagency/

IranPressNewsAgency https://twitter.com/iranpress_news

Iranpress News Agency(IPNA) https://www.facebook.com/irannewsvideo/

Iran Press News.com https://www.iranpressnews.com/english/

Human Rights Activists News Agency (HRANA)–  https://www.en-hrana.org/

List of Iranian news agencies https://en.wikipedia.org/wiki/List_of_Iranian_news_agencies

AFGHANISTAN

Pajhwok Afghan News http://www.pajhwok.com/en
Khaama Press (KP) Afghan News Agency http://www.khaama.com/


NEPAL

Nepal Gov http://www.nepal.gov.np/
http://www.opmcm.gov.np/en/
http://www.opmcm.gov.np/np/
http://nepalembassy.in/govtoffice.htm


AllAfrica https://allafrica.com/

  

Roman Catholic Links 

വത്തിക്കാൻ വാർത്ത https://www.vaticannews.va/ml.html 

Vatican News https://www.vaticannews.va/en.html 

Agenzia Fides http://www.fides.org/en

Catholic News Agency https://www.catholicnewsagency.com/ 

ALETEIA https://aleteia.org/

Crux https://cruxnow.com/

പ്രവാചകശബ്ദം http://www.pravachakasabdam.com/index.php/site/home 

Sunday Shalom സൺഡേ ശാലോം https://sundayshalom.com/ 

 Links to Roman Catholic Episcopal Conferences https://www.catholicnewsagency.com/resource/245526/links-to-episcopal-conferences 

Eastern Rite Sui iuris Catholic Churches https://www.catholicnewsagency.com/resource/245533/eastern-rite-sui-iuris-catholic-churches

20110114

ഡോ എം. തോമസ് മാത്യു


ഡോ. എം. തോമസ് മാത്യു 1940 സെപ്റ്റംബര്‍ 27ന് പത്തനംതിട്ടയിലെ കീക്കൊഴുരീല്‍ ജനിച്ചു എറണാകുളം മഹാരാജാസ് കോളെജില്‍നിന്നു മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. അധ്യാപകനായി ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളെജില്‍ തുടക്കം. 1996 ല്‍ മഹാരാജാസ് കോളെജില്‍നിന്നു റിട്ടയര്‍ ചെയ്തു.

കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍, വിജയനിലയത്തില്‍ താമസം. ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്‍റെ വാല്‍മീകം എവിടെ, സാഹിത്യദര്‍ശനം, വാങ്മുഖം, ആത്മാവിന്‍റെ മുറിവുകള്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കുന്നു, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം എന്നീ പുസ്തകങ്ങളും എം.എന്‍. റോയിയു ടെ ന്യൂ ഹുമനിസം, ചാപകിന്‍റെ ആര്‍ യു ആര്‍ എന്നിവയുടെ തര്‍ജമയും ഗ്രന്ഥങ്ങള്‍.

പ്രൊഫ.എം കെ സാനു

പ്രൊഫ.എം കെ സാനു

മലയാള സാഹിത്യ നിരൂപകനും ചിന്തകനും പത്രപ്രവര്‍ത്തകനും വാഗ്മിയും അദ്ധ്യാപകനും ജീവചരിത്രകാരനുമായിരുന്നു പ്രൊഫ.എം കെ സാനു ((1928 ഒക്‌ടോബര്‍ 27-2025 ഓഗസ്റ്റ് 2) ). 

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി 1928 ഒക്‌ടോബര്‍ 27നു് ജനിച്ചു. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്‌ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആലപ്പുഴ സനാതന ധര്‍മ്മ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍ നിന്നായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കൊല്ലത്ത്‌ സ്‌കൂളിലും, ശ്രീനാരായണ കോളജിലും അദ്ധ്യാപകനായി ജോലിചെയ്തു.തുടര്‍ന്ന്‌ ഗവണ്‍മെന്റ്‌ കോളജില്‍ നിയമനം ലഭിച്ച അദ്ദേഹം എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും വിരമിച്ചു. 87-92 കാലത്തു് എറണാകുളം നിയോജക മണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാ സാമാജികനായിരുന്നു.

കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ പ്രേമഭാജനം, അസ്‌തമിക്കാത്ത വെളിച്ചം, അഞ്ചു ശാസ്‌ത്രനായകന്മാര്‍, വിശ്വാസത്തിലേക്കു വീണ്ടും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കര്‍മ്മ ഗതി, എന്റെ വഴിയമ്പലങ്ങള്‍, ശ്രീനാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍ എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.വയലാര്‍ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

20110108

വി. രാജകൃഷ്ണൻ


മലയാള സാഹിത്യ നിരൂപകനും, തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനും ചലച്ചിത്ര സംവിധായകനും അദ്ധ്യാപകനുമാണ് വി.രാജകൃഷ്ണൻ. 1949 ഡിസംബറില്‍ പാലക്കാട്ട് ജനിച്ചു.

സാഹിത്യത്തെയും സിനിമയെയും ആസ്പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു.

കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി. ശ്രാദ്ധം എന്ന ഫീച്ചര്‍‍ ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതി ചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. പങ്കായം(1998) എന്ന ടെലിഫിലിം ഒരു റീജണല്‍‍ ടെലിഫിലിം ഫെസ്റ്റിവെലില്‍ സംവിധാനത്തിനുള്ള സ്പെഷല്‍‍ ജൂറി പ്രൈസ് ഉള്‍‍പ്പെടെ നാലു് പുരസ്‌കാരങ്ങള്‍‍ നേടി.

മറുതിര കാത്തുനിന്നപ്പോള്‍ എന്ന പുസ്‌തകത്തിനു് സാഹിത്യവിമര്‍ശനത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും സി.ജെ സ്മാരക പ്രസംഗസമിതിയുടെ 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരവും ലഭിച്ചു. ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്‌ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് അദ്ദേഹത്തിനുള്ളതെന്നുമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്ന കൃതിയ്ക്കു് ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടു് പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരടങ്ങുന്ന സമിതി അഭിപ്രായപ്പെട്ടതു്. മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്നതു്.

രോഗത്തിന്റെ പൂക്കൾ , ആൾ ഒഴിഞ്ഞ അരങ്ങ് , ചെറുകഥയുടെ ചന്ദസ്സ് , നഗ്ന യാമിനികൾ, ശ്രാദ്ധം (ചലച്ചിത്ര തിരക്കഥ), മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി, മറുതിര കാത്തുനിന്നപ്പോള്‍ തുടങ്ങിയവയാണു് പ്രധാന കൃതികള്‍.

കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായിരിയ്ക്കെ വിരമിച്ചു. വിലാസം ആരതി ഒ 3, ജവഹര്‍‍ നഗര്‍,‍ തിരുവനന്തപുരം, 695041

ഫോട്ടോ: എബി ജോൻ വന്‍നിലം

സാഹിത്യ അരങ്ങും സിജെ സ്മാരക ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരദാനവും

ചിത്രങ്ങള്‍
സാഹിത്യ അരങ്ങ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു എസ്. രമേശന്‍, ചലച്ചിത്ര സംവിധായകന്‍‍ ജോണ്‍ പോള്‍, ഡോ. വി. രാജകൃഷ്ണന്‍, ഡോ. എന്‍. അജയകുമാര്‍ എന്നിവരും വേദിയില്‍‍


2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരം സാഹിത്യ നിരൂപകനായ വി. രാജകൃഷ്‌ണനു് കൂത്താട്ടുകുളത്തു് സിജെ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍‍വച്ചു് എം കെ സാനു നല്‍കിയപ്പോള്‍











ഗ്രന്ഥാലോകം സി.ജെ. പതിപ്പിന്‍റെ പ്രകാശനം

 പ്രൊഫ. തോമസ് മാത്യു ഗ്രന്ഥാലോകം മാസികയുടെ സി.ജെ. പതിപ്പ്  അഡ്വ. സീന ജോണ്‍സണു് നല്‍‍കിക്കൊണ്ടു് പ്രകാശനം ചെയ്യുന്നു


സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്ന ആദ്യകാല കൃതിയുടെ പുതിയ പതിപ്പിന്റെ പ്രകാശനം

പ്രൊഫ. തോമസ് മാത്യു സീജെയുടെ മതവും കമ്യൂണിസവും ഡോ. സെല്‍വി സേവ്യറിനു് നല്കി പുനഃപ്രകാശിപ്പിയ്ക്കുന്നു

ഫോട്ടോ അനുമതി വിവരം: മുകളില്‍ നിന്നു് താഴേയ്ക്കുള്ള നാലാമത്തെ ഫോട്ടോ രചന സ്റ്റുഡിയോയിലെ മാത്യു ജോര്‍‍ജിന്റേതു് . മറ്റുള്ളവ എബി ജോൻ വന്‍നിലത്തിന്റേതു്.CC BY_SA

20101217

സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു

നവ ദല്‍‍ഹി, ധനു ൨: മുതിര്‍ന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍ രാജ്യസഭാംഗവുമായ സുരേന്ദ്ര മോഹന്‍ (84) ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് ഡിസംബര്‍ 15-ആം തീയതി വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞു് യമുനാ തീരത്തുള്ള നിഗം ബോധ്‌ ഘട്ടില്‍ നടന്നു.

ഇന്തയിലെ സോഷലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന സുരേന്ദ്രമോഹന്‍ ധൈഷണികമായ സതസന്ധതയുടെയും ധാര്‍മ്മികതയുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ച നേതാവായിരുന്നു. വക്തിപരമായി ഏറെ ത്യാഗങ്ങള്‍ അദ്ദേഹം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഹരിയാണയിലെ അംബാലയില്‍ 1926 ഡിസംബര്‍ നാലിനു് സുരേന്ദ്രമോഹന്‍ ജനിച്ചു. പിതാവിന്റെ പേരു് റാലി റാം. സ്‌കൂള്‍ അധ്യാപകനായി സുരേന്ദ്രമോഹന്‍ കര്‍മരംഗത്തേക്കു കടന്ന സുരേന്ദ്രമോഹന്‍ പിന്നീട്‌ കോളജ്‌ അധ്യാപകനായും ബിസിനസുകാരന്ായും (വ്യവസായ സംരംഭകന്‍) തൊഴിലാളി യൂണിയന്‍ നേതാവായും സജീവമായി. പരിസ്ഥിതി പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പാര്‍ലമെന്‍റേറിയന്‍ എന്നീ നിലകളിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു് ശ്രദ്ധേയനായി. ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും സുരേന്ദ്രമോഹന്‍ ലളിതജീവിതമാണു് നയിച്ചിരുന്നതു്.

ഭാര്യ മഞ്ജു മോഹന്‍ സാമൂഹപ്രവര്‍ത്തകയായിരുന്നു. ഒരു മകനും മകളുമുണ്ടു്.

നാല്പതുകളുടെ ആദ്യം ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സില്‍ അംഗമായി. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ സുരേന്ദ്രമോഹന്‍ 1943 ഫെബ്രുവരിയിലെ ഗാന്ധിജിയുടെ ഉപവാസക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുത്തു. സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങിയ അദ്ദേഹം, ആചാര്യ നരേന്ദ്ര ദേവ, ജയപ്രകാശ് നാരായണന്‍, അച്യുത്പട്‌വര്‍ധന്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ അടുത്ത അനുയായി ആയി 1946 ജൂലൈയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍‍ന്നു. പഞ്ചാബ് സര്‍‍വകലാശാലയില്‍‍നിന്നു് ബാച്‍ലര്‍‍ ഓഫ് സയന്‍‍സ് ബിരുദവും ആഗ്ര സര്‍‍വകലാശാലയില്‍‍നിന്നു് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവുംനേടി. 1956-58 കാലത്തു് വാരണാസിയിലെ കാശി വിദ്യാപീഠത്തില്‍ സോഷ്യോളജി അധ്യാപകനായി. 1958 ജൂലൈയില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ സോഷ്യലിസ്റ്റ് യുവജന സഭയുടെ കണ്‍‍വീനറും1959-61ല്‍‍ ദേശീയ ജനറല്‍‍ സെക്രട്ടറിയുമായി. 1959ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഹാംബര്‍‍ഗ് സമ്മേളനത്തില്‍ പങ്കെടുത്തു. 1963ല്‍‍ പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെ അന്തര്‍‍ദേശീയ കാര്യദര്‍‍ശിയായി.

1965-71 കാലത്തു് പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും 1971-72 കാലത്തു് സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും ദേശീയ ജോയിന്റ്‍ സെക്രട്ടറിയായി. 1973 -77കാലത്തു് സോഷ്യലിസ്‌റ്റ്‌ പാര്‍‍ട്ടിയുടെയും ദേശീയ ജനറല്‍‍ സെക്രട്ടറിയായിരുന്നു അടിയന്തരാവസ്‌ഥക്കാലത്ത്‌ അതിനെതിരെ മൂന്നര മാസം ഒളിവില്‍ പ്രവര്‍‍ത്തിച്ച അദ്ദേഹം പിന്നീടു് 10 മാസം മിസ പ്രകാരം തടവില്‍‍ കഴിഞ്ഞു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ജയിലിലായ സമയത്ത്‌ ഹൃദയാഘാതമുണ്ടായപ്പോള്‍ പരോളില്‍ ഇറങ്ങി ചികില്‍സ തേടാന്‍ ജയപ്രകാശ്‌ നാരായണ്‍ ഉപദേശിച്ചെങ്കിലും അതിനു തയ്യാറായില്ല.

ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍, മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ച് പാര്‍ട്ടി വക്താവിന്‍റെ സ്ഥാനം സ്വീകരിച്ചത് ശ്രദ്ധിക്കപ്പെട്ടു. 1977ലും 1979-81 കാലത്തും ജനതാ പാര്‍‍ട്ടിയുടെ ദേശീയ ജനറല്‍‍ സെക്രട്ടറിയായിരുന്നു.1980-ല്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ രാമകൃഷ്ണഹെഗ്‌ഡെ, അശോക്‌മേത്ത, രജനി കോഠാരി, എന്‍.സി.ജെയിന്‍ എന്നിവര്‍ക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചു.

1978 ഏപ്രില്‍ 3 മുതല്‍ 1984 ഏപ്രില്‍ 2 വരെ ജനതാ പാര്‍‍ട്ടിയുടെ ഉത്തര പ്രദേശില്‍‍ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു. 1978-ല്‍ വെസ്റ്റ് ഇന്‍ഡീസിലെ കെന്‍‍സിങ്ടണില്‍ (Kensington) നടന്ന കോമണ്‍വെല്‍‍ത്ത് പാര്‍‍ലമെന്ററി കോണ്‍ഫെറന്‍സില്‍‍പങ്കെടുത്തു. ഭാരതസര്‍‍ക്കാരിന്റെ ഖാദിഗ്രാമവ്യവസായ കമ്മീഷന്‍ (ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മിഷന്‍) ചെയര്‍മാന്‍ ആയി 1996നവംബര്‍‍ മുതല്‍‍ 1998 മാര്‍‍ച്ച് വരെ സേവനം അനുഷ്‌ഠിച്ചു. 1982-1984 കാലത്തു് ഇന്ത്യന്‍‍ ഫെഡറേഷന്‍‍ ഓഫ്‍ ബില്‍‍ഡിങ് ആന്റ് വുഡ് വര്‍‍ക്കേഴ്സ് പ്രസിഡന്റായിരുന്നു.


1988 ല്‍ ജനതാ പാര്‍‍ട്ടികൂടി ലയിച്ചുണ്ടായ ജനതാദളിന്റെ പ്രധാനനേതാക്കളിലൊരാളായിരുന്ന അദ്ദേഹം അതിന്റെ ദേശീയ ജനറല്‍‍ സെക്രട്ടറിയായി പ്രവര്‍‍ത്തിച്ചിട്ടുണ്ടു്. ജനതാദള്‍‍ ശിഥിലമായപ്പോള്‍‍ അദ്ദേഹം മതേതര ജനതാദളില്‍ (ജനതാദള്‍ -എസ്‌) തുടര്‍‍ന്നു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന വ്യതിചലിച്ചു് പാര്‍ട്ടി അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവ ഗൗഡ കര്‍‍ണാടകത്തില്‍ ഭാരതീയ ജനതാ പാര്‍‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടര്‍‍ന്നു് 2006 ഡിസംബര്‍ 23നു് കൂടിയ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ദേവഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കും ചെയ്തപ്പോള്‍ പകരം ജനതാദള്‍ -എസ്‌ ദേശീയ പ്രസിഡന്റായി സുരേന്ദ്ര മോഹനെയാണ്‌ തിരഞ്ഞെടുത്തത്‌. തുടര്‍ന്നുണ്ടായ പിളര്‍‍പ്പില്‍ തെരഞ്ഞെടുപ്പു് കമ്മീഷന്‍ ഗൗഡാ വിഭാഗത്തെ മതേതര ജനതാദളായി അംഗീകരിച്ചപ്പോള്‍ സുരേന്ദ്ര മോഹന്‍ നയിച്ച മതേതര ജനതാദള്‍ 2009 ജനുവരിയില്‍ സോഷ്യലിസ്‌റ്റ്‌ ജനതാ പാര്‍‍ട്ടി എന്ന പേരു സ്വീകരിച്ചു.

നര്‍മ്മദ ബചാവോ ആന്ദോളന്‍ ഉള്‍പ്പെടെ പല ജനകീയ, മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളുടെയും മുന്‍നിരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1980-ല്‍‍ പി യു സി എല്‍‍ (Peoples’ Union for Civil Liberties) സ്ഥാപിയ്ക്കുന്നതിനു് സഹായം നല്കിയ അദ്ദേഹം അന്നുമുതല്‍‍ എന്നും അതിന്റെ ദേശീയ സമിതിയംഗമായിരുന്നു വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ സോഷ്യലിസ്‌റ്റുകളുടെ ഡയറക്‌ടറി എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. 2010 ആദ്യം റാം മനോഹര്‍ ലോഹ്യ ജന്മശതാബ്‌ദി സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1976 മുതല്‍ ജനത വാരികയുടെ പത്രാധിപരുമായിരുന്നു.

കേന്ദ്രമന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി, മുന്‍ മന്ത്രിയും എല്‍‍ ജെ പി നേതാവുമായ രാം വിലാസ് പാസ്വാന്‍, സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാര്‍ സമാജവാദി ജനപരിഷത്തു് നേതാക്കളായ യോഗേന്ദ്ര യാദവ്, അജിത് ഝാ തുടങ്ങി ഒട്ടേറെപ്പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അവസാനത്തെ ഗാന്ധിയന്‍ സോഷ്യലിസ്‌റ്റിനെയാണു സുരേന്ദ്രമോഹന്റെ നിര്യാണത്തോടെ നഷ്‌ടമായിരിക്കുന്നതെന്നു മന്ത്രി ജയ്‌പാല്‍ റെഡ്‌ഡി അനുസ്‌മരിച്ചു.
ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്, എസ്പി അധ്യക്ഷന്‍ മുലായം സിങ് യാദവ്, സോഷ്യലിസ്‌റ്റ്‌ ജനത (ഡമോക്രാറ്റിക്‌) പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍, സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവര്‍ സുരേന്ദ്രമോഹന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്‌ദമുയര്‍ത്തിയ സമുന്നത സോഷ്യലിസ്‌റ്റ്‌ ചിന്തകനായിരുന്നു സുരേന്ദ്ര മോഹനെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ അനുസ്‌മരിച്ചു. മരണംവരെയും അശരണര്‍ക്കായി പൊരുതിയ സുരേന്ദ്ര മോഹന്‍ കമ്യൂണിസ്‌റ്റുകളുടെ നല്ല സുഹൃത്തായിരുന്നെന്ന്‌ സിപിഐ സെക്രട്ടേറിയറ്റ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഫോട്ടോ: എബി ജോൻ വന്‍നിലം

20101206

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

.


തിരുവിതാംകൂറിലെ ആദ്യകാല കോണ്‍‍ഗ്രസ്സ് പ്രവര്‍‍ത്തകന്‍,‍ ഹരിജനോദ്ധാരകന്‍‍ സമുദായ പരിഷ്കര്‍‍ത്താവു്, നിയമസഭാ സാമാജികന്‍‍, അഭിഭാഷകന്‍‍, ന്യായാധിപന്‍‍, എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാലുവട്ടം ശ്രീമൂലം പ്രജാസഭ (നിയമസഭ)യിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലജീവിതം

എ.ഡി. 1877-ൽ പഴയ തിരുവിതാംകൂർ രാജ്യത്തിലെ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് വടക്കേക്കര പുത്തേട്ടു് വീട്ടില്‍ നാരായണപിള്ളയും, മാതാവ് മണക്കാട്ടു് വീട്ടില്‍ നാരായണിയമ്മയും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലായിരുന്നു.ബി എ കഴിഞ്ഞു് അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീടു് ബിഎല്‍ പാസായി പ്രാഗ്തഭനായ അഭിഭാഷകന്‍ എന്നു് പേരെടുത്തു. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥപകരിലൊരാളായിരുന്നുഅദ്ദേഹം.

പൊതുരംഗത്തു്

തിരുവിതാംകൂർ നിയമസഭയ്ക്കത്തും പുറത്തും സാമൂഹിക പരിഷ്കരണങ്ങള്‍‍ക്കും പൗരസ്വാതന്ത്ര്യങ്ങള്‍‍ക്കും ഉത്തരവാദ ഭരണത്തിനും ശബ്ദമുയര്‍‍ത്തിയ അദ്ദേഹത്തിനു് മഹാത്മാ ഗാന്ധിയുമായി അടുത്തുബന്ധപ്പെട്ടു പ്രവര്‍‍ത്തിയ്ക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടു്. ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങള്‍ തുറന്നു
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവര്‍‍ണര്‍‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍‍ നേതൃപരമായ പങ്കുവഹിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍‍ണരുടെ ജാഥയില്‍ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം (കേരളത്തിലെ 235 പ്രസിദ്ധവ്യക്തികളുടെ ജീവചരിത്രം; സോഷ്യലിസ്റ്റ് കൗമുദി; തിരുവനന്തപുരം; പുറം: 98) അതിന്റെ സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം.നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണെന്നു് പറയപ്പെടുന്നു.

കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.
ഹൈക്കോടതി ജഡ്ജി

1926ല്‍‍ തിരുവിതാംകൂറിലെ ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി. ആറുവര്‍‍ഷത്തിനു് ശേഷം ഹൈക്കോടതിയില്‍‍നിന്നു് വിരമിച്ചപ്പോള്‍ വീണ്ടും പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചു.
നാലാമത്തെ തവണ നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു് ഇക്കാലത്താണു്. രാഷ്ട്രീയ കാരണത്താല്‍ സര്‍‍ക്കാര്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ റദ്ദാക്കി.

കോൺഗ്രസിന്റെ തിരുവിതാംകൂർ ശാഖാസമിതിയുടെ ആദ്യപ്രസിഡന്റ്

1938-ല്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്തു് സ്ഥാപിതമായപ്പോള്‍ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു അതിന്റെ ആദ്യപ്രസിഡന്റായി.ജി രാമചന്ദ്രന്‍ ആദ്യ സെക്രട്ടറിയുമായി. വൈകാതെ,1938-ലെ എ ഐ സി സിയ്ക്കു് മുമ്പു്, തിരുവനന്തപുരത്തു് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്നു് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു് സമ്മേളനം ആവശ്യപ്പെട്ടു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു് സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിയ്ക്കേണ്ടതാണെന്നു് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി. (പട്ടം താണുപിള്ള അജയ്യനായ ജനനായകൻ; രാജീവ് ഗോപാലകൃഷ്ണൻ; കേരളഭാഷാഇന്‍‍സ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ,2008; പുറം: 51)

1938-ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റികൾ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകാൻ സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്കു് പ്രോത്സാഹനം നൽകാമെന്നും തീരുമാനിച്ചു. എട്ടു് ബ്രിട്ടീഷ്‍ ഇന്ത്യന്‍‍ സംസ്ഥാനസര്‍‍ക്കാരുകളുടെ നേതൃത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്ത സന്ദർ‍ഭമായതുകൊണ്ടു് നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കു് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖാസമിതികള്‍ നേതൃത്വം നല്കാനാവില്ലെന്നു വന്നു.


ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 1938-ഫെബ്രുവരിയിൽ തന്നെ തിരുവനന്തപുരത്തു് എ നാരായണപിള്ളയുടെ വക്കീലാഫീസിൽ സി. വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഒരു രാഷ്ട്രീയ നേതൃയോഗം ട്രാവൻ‍കൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപവത്‍കരിക്കാൻ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി. എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു് കൊണ്ടു് താല്ക്കാലിക സമിതിയും രൂപവത്‍കരിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നു.


സ്റ്റേറ്റ് കോൺഗ്രസും കോൺഗ്രസിന്റെ ശാഖാസമിതിയും തമ്മില്‍ ലയിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലതുനടന്നെങ്കിലും ഫലപ്രദമായില്ല. കോൺഗ്രസിന്റെ ശാഖാസമിതിയോഗം ചേര്‍‍ന്നു് സംഘടനപിരിച്ചുവിടാന്‍ തീരുമാനമെടുത്തു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ജി രാമചന്ദ്രനും സ്റ്റേറ്റ് കോൺഗ്രസില്‍ ചേരാന്‍ തയ്യാറായില്ല (പട്ടം താണുപിള്ള അജയ്യനായ ജനനായകൻ; രാജീവ് ഗോപാലകൃഷ്ണൻ; കേരളഭാഷാഇന്‍‍സ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ,2008; പുറം: പുറം 52). പട്ടം എ. താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോൺഗ്രസുമായി മുന്നോട്ടുപോയി.

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള 1940 ജൂണ്‍‍ 30-നു് അന്തരിച്ചു.
.

ശീർഷകങ്ങൾ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ