
തൃശ്ശിവപേരൂര്‍: കേരളത്തിലെ കല്‍ദായ സുറിയാനി സഭയുള്‍പ്പെടുന്ന അസ്സിറിയന്‍ പൗരസ്ത്യസഭയുടെ ആഗോള സുനഹദോസ് ജനുവരി 13 മുതല്‍ 19 വരെ തൃശൂരില്‍ നടക്കും.
കല്‍ദായ സഭയുടെ രണ്ടു എപ്പിസ്കോപ്പമാരെ നിയമിക്കുന്ന കാര്യത്തില്‍ ഇതില്‍ തീരുമാനമുണ്ടാകുമെന്നും എപ്പിസ്കോപ്പമാരുടെ പേരുകള്‍ സഭയുടെ പരമാധ്യക്ഷനായ കതോലിക്കോസ് പാത്രിയര്‍ക്കീസ് മോറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പ്രഖ്യാപിക്കുമെന്നും ഇന്ത്യയിലെ സഭാധ്യക്ഷന്‍ മാര് അപ്രേം മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു2.
ആദ്യമായാണ് ഇന്ത്യയില്‍ സുനഹദോസ് നടത്തുന്നത്. 13-ആം സുന്നഹദോസാണിത്. അഞ്ച് ലക്ഷം വിശ്വാസികളാണ് സഭയ്‌ക്കുള്ളത്. പാത്രിയാര്‍ക്കീസും നാലു മെത്രാപ്പോലീത്തമാരും അടക്കം 12 ബിഷപ്പുമാരാണ് ഇതില്‍ പങ്കെടുക്കുക. പാത്രിയാര്‍ക്കീസും ബിഷപ്പുമാരും ജനുവരി 12ന് എത്തും. 13 മുതല്‍ 19 വരെ ദിവസവും രാവിലെ പത്തു മുതല്‍ നാലുവരെയാണ് സുന്നഹദോസ്. വൈകുന്നേരം ബിഷപ്പുമാര്‍ ഇടവകകള്‍ സന്ദര്‍ശിക്കും. പാത്രിയാര്‍ക്കീസ് മെത്രാപ്പോലീത്തന്‍ ഹൗസിലും ബിഷപ്പുമാര്‍ ഹോട്ടല്‍ ജോയ്സ് പാലസിലും താമസിക്കും. 20 നാണ് ബിഷപ്പുമാര്‍ മടങ്ങിപ്പോകുക.

കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകവേദിയില്‍ 17-ന് രാവിലെ പാത്രിയാര്‍ക്കീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും വൈകുന്നേരം പൊതുസമ്മേളനവുമുണ്ടാകും. അന്ന് ജനുവരി 17 ന് എപ്പിസ്കോപ്പമാരുടെ അഭിഷേക ചടങ്ങുമുണ്ടാകുമെന്ന് ഇന്ത്യയിലെ സഭാധ്യക്ഷന്‍ ഡോ. മാര് അപ്രേം മെത്രാപ്പോലീത്ത സൂചിപ്പിച്ചു.
അറുപതുകളില്‍ സഭയുമായി ഭിന്നിച്ച എന്‍ഷ്യന്റ് ചര്‍ച്ച് ഓഫ് ദ ഈസ്‌റ്റുമായി നടക്കാനിരിക്കുന്ന അനുരഞ്‌ജന ചര്‍ച്ച അടക്കം ആത്മീയവും ഭരണപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന എന്‍ഷ്യന്റ് ചര്‍ച്ചുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ ഇരുസഭകളുടെയും സംയുക്‌ത സുന്നഹദോസ് അടുത്ത ഈസ്‌റ്ററിനുശേഷം ചേരും3. റോമന്‍ സഭ അടക്കമുള്ള ഇതര സഭകളുമായും ഇതര സമുദായങ്ങളുമായും ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയും ഉണ്ടാകും.
മൂന്നാം തവണയാണ് മോര്‍ ദിന്‍ഹ നാലാമന്‍ തൃശൂരിലെത്തുന്നത്1. പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനത്തിനും സുന്നഹദോസിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 91 ലും 2000 ത്തിലും അദ്ദേഹം എത്തിയിരുന്നു. . ലോഗോ ഒക്ടോ.9നു് നടന്ന ചടങ്ങില്‍ മാര് അപ്രേം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. സുനഹദോസിനുള്ള ഒരുക്കമായി 15ന് എല്ലാ ഇടവകയിലും പാത്രിയാര്‍ക്കല്‍ ജ്യോതി തെളിക്കും. ഡിസംബര്‍ 13ന് വിളംബരജാഥ നടക്കും.
പത്രസമ്മേളനത്തില്‍ ബോര്‍ഡ് ഓഫ് സെന്‍ട്രല്‍ ട്രസ്റ്റീസ് ചെയര്‍മാന്‍ കെ.എ ജോണ്‍, വൈസ് ചെയര്‍മാന്‍ അബി പൊന്‍മണിശേരി, പബ്ലിസിറ്റി കമ്മിറ്റി പ്രസിഡന്റ് ഫാ. വിനോദ് തിമത്തി, കണ്‍വീനര്‍ പേളി ജോസ്, വികാര്‍ ജനറല്‍ ഫാ. ജോജു ആന്റോ, ഫാ. എ.സി ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോകള്‍ (1) അസ്സിറിയന്‍ പൗരസ്ത്യസഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കതോലിക്കോസ് മോറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ
(2) ഇന്ത്യയിലെ (കേരളത്തിലെ) കല്‍ദായ സുറിയാനി സഭ സഭാധ്യക്ഷന്‍ മാര് അപ്രേം മെത്രാപ്പോലീത്തയുടെ ഔദ്യോഗിക ഫോട്ടോ
(3) എന്‍ഷ്യന്റ് ചര്‍ച്ച് ഓഫ് ദ ഈസ്‌റ്റ് പരമാധ്യക്ഷനായ പൗരസ്ത്യ കതോലിക്കോസ് മോറന്‍ മാര്‍ ആദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ