നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ കലണ്ടര്‍ കക്ഷിയാണു് പുരാതന പൗരസ്ത്യ സഭ (Ancient Church of the East) . മാര്‍ ശെമഊന്‍ ൨൩ പാത്രിയര്‍ക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടര്‍ പരിഷ്കരണ വിരുദ്ധരുമായവര്‍ 1968-ല്‍ മാര്‍ തോമാ ധര്‍മോയെ (Mar Thoma Darmo - d.7 Sept 1969) പാത്രിയര്‍ക്കീസാക്കി. ഏതാനും വര്‍ഷങ്ങള്‍ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം .പിന്നീടു് സര്‍ക്കാര്‍ പിന്തുണ മറുകക്ഷിയ്ക്കായി.

ആസ്ഥാനം ബാഗാദാദ്. മാര്‍ തോമാ ധര്‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ടു് 1972 ഫെ20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍ (Mar Addai II) പാത്രിയര്‍ക്കീസാണ് ഇവരുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. 1995-ല്‍ കേരള ശാഖ (കല്‍ദായ സുറിയാനി സഭ) അസ്സീറിയന്‍ പൗരസ്ത്യ സഭയില്‍ ലയിച്ചു
ഫോട്ടോ (1) തോമാ ധര്‍മോ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ
(2) പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ