കുറിപ്പുകൾ

20091104

പുരാതന പൗരസ്ത്യ സഭനെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ പഴയ കലണ്ടര്‍‍ കക്ഷിയാണു് പുരാതന പൗരസ്ത്യ സഭ (Ancient Church of the East) . മാര്‍‍ ശെമഊന്‍ ൨൩‍ പാത്രിയര്‍ക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടര്‍ പരിഷ്കരണ വിരുദ്ധരുമായവര്‍ 1968-ല്‍ മാര്‍‍ തോമാ ധര്‍‍മോയെ (Mar Thoma Darmo - d.7 Sept 1969) പാത്രിയര്‍ക്കീസാക്കി. ഏതാനും വര്‍‍ഷങ്ങള്‍ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം .പിന്നീടു് സര്‍‍ക്കാര്‍ പിന്തുണ മറുകക്ഷിയ്ക്കായി.

ആസ്ഥാനം ബാഗാദാദ്. മാര്‍‍ തോമാ ധര്‍‍മോയുടെ കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ടു് 1972 ഫെ20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ (Mar Addai II) പാത്രിയര്‍ക്കീസാണ്‌ ഇവരുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. 1995-ല്‍‍ കേരള ശാഖ (കല്‍ദായ സുറിയാനി സഭ) അസ്സീറിയന്‍ പൗരസ്ത്യ സഭയില്‍ ലയിച്ചു


ഫോട്ടോ (1) തോമാ ധര്‍മോ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

(2) പുരാതന പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ആദ്ദായി രണ്ടാമന്‍‍ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗിക ഫോട്ടോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ക്രിയാത്മക പൊതുസമൂഹപകര്‍പ്പവകാശഅനുമതി

Creative Commons License Unless otherwise noted content on Malayalam News Service web log is licensed under a Creative Commons Attribution-Share Alike 2.5 India License. മറ്റു്വിധത്തില്‍ പകര്‍പ്പവകാശം പരാമര്‍ശിയ്ക്കാത്തതായ മലയാളവാര്‍ത്താസേവ വലലേഖയിലെ ചിത്രങ്ങളും പാഠവും പുനഃപ്രസിദ്ധീകരിയ്ക്കുന്നതിനു് കര്‍ത്തൃത്വവിവരം പരാമര്‍‍ശിയ്ക്കണമെന്നും ചെത്തിമിനുക്കി രൂപഭേദത്തോടെ വിതരണം ചെയ്യുമ്പോഴും ഇതേ വ്യവസ്ഥപാലിയ്ക്കണമെന്നും ഉള്ള ക്രിയാത്മകമായ പൊതുസമൂഹപകര്‍പ്പവകാശഅനുമതി പത്രത്തിനു് കീഴില്‍ പകര്‍പ്പവകാശഅനുവാദം നല്കിയിരിയ്ക്കുന്നു —Malayalam News Service (M N S) | മലയാളവാര്‍ത്താസേവ