പ്രൊഫ.എം കെ സാനു |
മലയാള സാഹിത്യ നിരൂപകനും ചിന്തകനും പത്രപ്രവര്‍ത്തകനും വാഗ്മിയും അദ്ധ്യാപകനും ജീവചരിത്രകാരനുമാണു് പ്രൊഫ.എം കെ സാനു. 1928 ഒക്‌ടോബര്‍ 27നു് ജനിച്ചു.
ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആലപ്പുഴ സനാതന ധര്‍മ്മ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ നിന്നായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കൊല്ലത്ത് സ്‌കൂളിലും, ശ്രീനാരായണ കോളജിലും അദ്ധ്യാപകനായി ജോലിചെയ്തു.തുടര്‍ന്ന് ഗവണ്‍മെന്റ് കോളജില്‍ നിയമനം ലഭിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും വിരമിച്ചു. 87-92 കാലത്തു് എറണാകുളം നിയോജക മണ്‌ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായിരുന്നു.
കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ പ്രേമഭാജനം, അസ്‌തമിക്കാത്ത വെളിച്ചം, അഞ്ചു ശാസ്‌ത്രനായകന്മാര്‍, വിശ്വാസത്തിലേക്കു വീണ്ടും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കര്‍മ്മ ഗതി, എന്റെ വഴിയമ്പലങ്ങള്‍, ശ്രീനാരായണഗുരുസ്വാമി, സഹോദരന്‍അയ്യപ്പന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ